ആലുവ: അശോകപുരം പി.കെ.. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലോഹിതദാസ് അനുസ്മരണം സിനിമ ഫോട്ടോഗ്രഫറും ടെലിഫിലിം ഡയറക്ടറുമായ ജോയ് ആലുവ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.സി. ജോസ് അദ്ധ്യക്ഷതവഹിച്ചു. ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ, ഡോ.സി.ജെ. വർഗീസ്, ജോയിന്റ് സെക്രട്ടറി കെ.എ. ഷാജിമോൻ, എ.ഡി. അശോക്‌കുമാർ, പി.ടി. ലെസ്ലി എന്നിവർ സംസാരിച്ചു.