ചോറ്റാനിക്കര : ഇന്ധന വിലവർദ്ധനയ്ക്കെതിരെ ആമ്പല്ലൂർമണ്ഡലം കോൺസ് കമ്മറ്റി പ്രതിഷേധ ധർണ നടത്തി.
അരയൻകാവ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ മുളന്തുരുത്തി ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് വേണു മുളന്തുരുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. ഹരി അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ.ജോസഫ് , മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സൈബ താജുദ്ദീൻ, കെ.എസ്.രാധാകൃഷ്ണൻ, റെജി വീരമന, എം.എസ്. ഹമീദ് കുട്ടി, സലിം അലി, രാജൻ പാണാറ്റിൽ, ബാബുജി നായർ എന്നിവർ സംസാരിച്ചു.