ആലുവ: ഇന്ധനവിലവർദ്ധനവിനെതിരെ ഉന്തുവണ്ടി സമരവുമായി മുസ്ലീംലീഗ് നിയോജക മണ്ഡലം കമ്മിറ്റി. ജില്ലാ സെക്രട്ടറി ഇ.എം.എ. സലാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസിലീഗ് ജില്ലാ പ്രസിഡന്റ് സി.കെ. ബീരാൻ മുഖ്യപ്രഭാഷണം നടത്തി. സെയ്തുകുഞ്ഞ് പുറയാർ, അക്‌സർ മുട്ടം, നസീർ കൊടികുത്തുമല, സലീം എടയപ്പുറം, നാസർ മുട്ടത്തിൽ, എം.എ. സെയ്തുമുഹമ്മദ്, സുഫീർ ഹുസൈൻ, അസ്മ നൂറുദീൻ, സാനിഫ് അലി, ബി.എം. അബ്ദുൾ ലത്തീഫ്, പി.എ. അബ്ദുൾ സമദ് എന്നിവർ സംമ്പന്ധിച്ചു.