fire
സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ തുറവൂർ സഹൃദയ നഗറിൽ വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നു.

അങ്കമാലി : സിവിൽ ഡിഫൻസ് അങ്കമാലിയുടെ നേതൃത്വത്തിൽ രണ്ടാമത്തെ സ്‌നേഹവീടും നവീകരിച്ചു. ലോക്ക് ഡൗൺ കാലഘട്ടത്തിൽ അങ്കമാലി ഫയർസ്റ്റേഷന്റെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ ലോക്കില്ലാതെ പ്രവർത്തിച്ച സന്നദ്ധരായ ഗ്രൂപ്പായിരുന്നു അങ്കമാലി സിവിൽ ഡിഫൻസ്, ദുരിതാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങൾക്ക് താങ്ങാകുവാനും ഇവർക്കക കഴിഞ്ഞു. സിവിൽ ഡിഫൻസ് അംഗങ്ങളുടെ സഹായത്തോടെ കഴിഞ്ഞയാഴ്ച ഒരു വീട് അറ്റകുറ്റപ്പണി തീർത്ത് പുതുക്കിനൽകിയിരുന്നു. ഇന്നലെ തുറവൂർ ആറാംവാർഡ് സഹൃദയനഗറിലെ സോണി വലിയപറമ്പിലിന്റെ വീടും അറ്റകുറ്റ പ്പണി നടത്തി പുതുക്കിനൽകി .

സ്‌നേഹവീടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അങ്കമാലി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ഡിബിൻ കുന്നുമ്മേൽ, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ പൗലോസ് പാറേക്കാട്ടിൽ, സിവിൽ ഡിഫൻസ് അംഗങ്ങളായ സച്ചിൻരാജ് എ.ആർ, രാകേഷ്, കെൽവിൻ, ഷിജു ഇട്ടീര, രതീഷ് രാജൻ, മിജോ ജോൺസൺ, നിബിൻ സുബ്രഹ്മണ്യൻ, അരുൺനായർ, അനീസ് മുഹമ്മദ്, അഖിൽ കെ, സൈമൺ, എബിൻ, സിൽവി ബൈജു, ധന്യ ബിനു, മായ രതീഷ്, സുധീഷ്, സജി ഗോപി, ബൈജു ജോസ്, ബിനു പെലപ്പിള്ളി എന്നിവരാണ്.