കൊച്ചി : ഇന്ധന വില വർദ്ധനയുടെ പശ്ചാത്തലത്തിൽ മിനിമം ബസ് ചാർജ് 12 രൂപയായും കിലോമീറ്റർ ചാർജ് ഒരു രൂപയായും വർദ്ധിപ്പിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി സത്യൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ലോക്ക്ഡൗൺ മൂലം സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിലാണ്. കഴിഞ്ഞ 21 ദിവസം കൊണ്ട് ഡീസൽ വിലയിൽ പതിനൊന്നു രൂപയിലധികം വർദ്ധനവ് ഉണ്ടായി. ദിവസം 80 ലിറ്റർ ഡീസൽ വേണ്ടിവരുന്ന ഒരു ബസിന് ആ ഇനത്തിൽ ചെലവ് 900 രൂപ. നിരക്ക് കൂട്ടാതെ മുന്നോട്ടു നീങ്ങാനാവില്ലെന്ന് എം.ബി.സത്യൻ പറഞ്ഞു. ജില്ലാ ഭാരവാഹികൾ നെൽസൺ മാത്യുവും കെ ബി സുനീറും പങ്കെടുത്തു.