മരട്. പത്മ സരോവരം പദ്ധതിയുടെ പേരിൽ ചിലവന്നൂർ കായലിന് കുറുകെ തീരദേശ പരിപാലന നിയമം അട്ടിമറിച്ച് കെട്ടിപ്പൊക്കിയ ബണ്ട് പൊളിച്ചുമാറ്റാൻ കളക്ടർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും പ്രതിഷേധ ധർണയും നടത്തി. ബണ്ട് പ്രദേശത്തെ വെള്ളക്കെട്ടിലാക്കുമെന്നും പ്രളയ സാദ്ധ്യത മുന്നിൽ കണ്ട് ഇത് പൊളിച്ചുമാറ്റാൻ കലക്ടർ നടപടിയെടുക്കണമെന്നും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് യുവജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ വി.ടീ വിനീത് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജുലാൽ അദ്ധ്യക്ഷത വഹിച്ചു. സാബു കെ.ജോസ്,​ കളമശേരി ഷാരോൺ എന്നിവർ നേതൃത്വം നൽകി