കൊച്ചി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൂണിത്തുറ ഹരിത സൊസൈറ്റിയുടേയും , 50ാം ഡിവിഷൻ കമ്മിറ്റിയുടേയും നേതൃത്വത്തിൽ പൂണിത്തുറ അയ്യങ്കാളിറോഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ പാടത്ത് കരനെൽകൃഷി ആരംഭിച്ചു. മുൻ മേയർ സി.എം.ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ വി.പി.ചന്ദ്രൻ, ക്യഷി അസി.ഡയറക്ടർ സെറീൻ ഫിലിപ്പ്, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ രാജൻ, കെ. ഡി. വിൻസെന്റ്, കെ.പി ബിനു, എ.എൻ.കിഷോർ, സൂരജ് കെ.ബി. തുടങ്ങിയവർ സംസാരിച്ചു.രക്തശാലി ഇനത്തിൽ പെട്ട ഔഷധ ഗുണമുള്ള നെൽകൃഷിയാണ് നഗരത്തിന് പുതിയ അനുഭവമാകുന്നത്..