കൊച്ചി: എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഏറ്റവും കുറഞ്ഞത് പത്തു പേർക്കെങ്കിലും പരിശീലനം നൽകുന്നതിന് കരാട്ടെ ഇൻസ്ര്‌ട്രക്ടർമാർക്ക് സർക്കാർ അനുമതി നൽകണമെന്ന് ഓൾ കേരള കരാട്ടെ ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടതോടെ പരിശീലകരുടെ കുടുംബങ്ങൾ പട്ടിണിയിലാണ്.സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന തങ്ങൾക്ക് സൗജന്യ റേഷനല്ലാതെ മറ്റ് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. ജനറൽ സെക്രട്ടറി എൻ.വിജയകുമാർ, വൈസ് പ്രസിഡന്റുമാരായ പി.ആർ.ആൻഡ്രൂസ്, വി.സി.സോമനാഥ് എന്നിവർ പങ്കെടുത്തു.