utra-murder-case-

കൊച്ചി : ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ പിതാവും മൂന്നാംപ്രതിയുമായ അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രപണിക്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഇന്നു പരിഗണിച്ചേക്കും. കേസിൽ താൻ നിരപരാധിയാണെന്ന് പറഞ്ഞാണ് സുരേന്ദ്രപണിക്കർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. നേരത്തെ ഇയാൾ പുനലൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.