മഴുവന്നൂർ: പഞ്ചായത്ത് പരിധിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമ നിധി ബോർഡ് പെൻഷൻ ഗുണ ഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കത്തവർ ജൂലൈ 15ന് മുമ്പായി അക്ഷയ കേന്ദ്രങ്ങൾ വഴി അവസരമുണ്ട്. ബയോ മെട്രക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ജൂലൈ 16 മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റ് നൽകാനും അവസരമുണ്ട്.