ആലുവ: എടയപ്പുറം കെ.എം.സി സ്‌കൂളിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കീഴ്മാട് പഞ്ചായത്ത് 19 -ാം വാർഡിലെ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ സാഹിദ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ആവശ്യമായ ടാബുകൾ കൈമാറി. വാർഡ് മെമ്പർ സാഹിദ അബ്ദുൾ സലാം വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ വി.കെ. മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്.എ.പി.എസ്‌.ഐ സംസ്ഥാന പ്രസിഡന്റ് മുരളീധരക്കുറുപ്പ് മുഖ്യാതിഥിയായിരുന്നു. കെ.ബി. നൗഷാദ്, സിന്ധു കുറുപ്പ് , ജമാഅത്ത് സെക്രട്ടറി കെ.എ. കരീം , ഹെഡ്മാസ്റ്റർ പി.എം. മനോഷ് എന്നിവർ സംസാരിച്ചു.