പറവൂർ : ചിറ്റാറ്റുകര - പൂയപ്പിള്ളി കളരിക്കൽ ശ്രീബാലഭദ്രേശ്വരി ദേവീക്ഷേത്രത്തിൽ ഉപദേവതാ ക്ഷേത്രങ്ങളുടെ ശിലാസ്ഥാപനം മേൽശാന്തി പി.ബി. ഹരേഷിന്റെയും സുധൻ ശാന്തിയുടേയും കാർമ്മികത്വത്തിൽ എം.ബി. പ്രിയകുമാർ, എം.യു. അനിൽകുമാർ, ചിറ്റാറ്റുകര എസ്.എൻ ഡി.പി ശാഖാ വൈസ് പ്രസിഡന്റ് പി.എം. സുദർശനൻ, കെ.എസ്. അനിൽകുമാർ, എം.കെ. ഹരിദാസ്, എ. രാജശേഖരൻ എന്നിവർ നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.