കൊച്ചി: സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് ഇന്ധനവില വർദ്ധനവിനെതിരെ കച്ചേരിപ്പടിയിൽ പ്രതിഷേധ ധർണ നടത്തി. പെട്രോൾ ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക, പെട്രോളിയം മേഖല ദേശസാൽക്കരിക്കുക എന്നീ മുദ്രാവാക്യം ഉയർത്തിയായിരുന്നു ധർണ.റെഡ് ഫ്ലാഗ് അഖിലേന്ത്യ സെക്രട്ടറി എം.എസ്. ജയകുമാർ സമരം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ചാൾസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.ജെ.ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. ഇതേ ആവശ്യമുന്നയിച്ച് എറണാകുളം ജെട്ടിയിൽ നടന്ന ധർണ കേന്ദ്ര കമ്മിറ്റി അംഗം ടി.ബി. മിനി ഉദ്ഘാടനം ചെയ്തു. അബ്ദുൾ റഹീം അദ്ധ്യക്ഷത വഹിച്ചു. സജി ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.