പള്ളുരുത്തി: ബി.ഡി.ജെ.എസ് ഡിവിഷൻ കമ്മറ്റി രൂപീകരിച്ചു.പുല്ലാർദേശത്ത് നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് പി.ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു. എ.ജി.സുര അദ്ധ്യക്ഷത വഹിച്ചു.ഐ.സി. ഗണേശൻ, സി.എസ്.സുഭഗൻ, വി.വി. ജീവൻ, കെ.പി.പ്രസന്നകുമാർ, എച്ച്.രാജീവ്, ടി.വി.സജീവൻ, വിപിൻ സേവ്യർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഭാരവാഹികൾ.പി.കെ.ബികേഷ്(പ്രസിഡന്റ്) സി.എം.ബോസ്, വി.പി. വിനീഷ് (വൈസ്.പ്രസിഡന്റുമാർ) പി.പി.അനിൽകുമാർ(സെക്രട്ടറി) ലതിൻ സജീവ്, എൻ.ആർ.രജ്ഞിത്ത് (ജോ. സെക്രട്ടറിമാർ) 15 അംഗ ഡിവിഷൻ കമ്മറ്റിയും തിരഞ്ഞെടുത്തു.