കിഴക്കമ്പലം:കോൺഗ്രസ് കിഴക്കമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ കെട്ടി വലിച്ചു പതിഷേധ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി രാജൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഏലിയാസ് കാരിപ്ര അദ്ധ്യക്ഷത വഹിച്ചു. ചാക്കോ.പി.മാണി, സജി പോൾ, എം.പി.ജോർജ്, സി.വി.സോമൻ എന്നിവർ സംസാരിച്ചു.