പട്ടിമ​റ്റം: കോൺഗ്രസ് പട്ടിമ​റ്റം മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പോസ്​റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം പരീത്പിള്ള അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജെ ജേക്കബ്, സി.കെ അയ്യപ്പൻകുട്ടി, എ.പി കുഞ്ഞുമുഹമ്മദ്, ഗൗരി വേലായുധൻ, ജോളി ബേബി, പി.എച്ച് അനൂപ്, കെ.ജി മൻമഥൻ, ഹനീഫ കുഴുപ്പിള്ളി, കെ.എം.സലിം എന്നിവർ സംസാരിച്ചു.