കിഴക്കമ്പലം: പള്ളിക്കര ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വെമ്പിള്ളി കാരനാട്ട് അങ്കണവാടിക്ക് ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി. വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഫ്രിഡ്ജ്, മേശ, ബെഞ്ച്, കസേര, ഗ്യാസ് സ്​റ്റൗ എന്നിവയാണ് നൽകിയത്. ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കൊളാരിക്കൽ, വിൻസെന്റ് കല്ലറയ്ക്കൽ, ജോസ് മംഗലി, പി.വി ജേക്കബ്, പ്രസിഡന്റ് എം.കെ വർഗീസ്, സെക്രട്ടറി സണ്ണി പോൾ, ട്രഷറർ കെ.പി ബേബി, പഞ്ചായത്തംഗം മോളി ഏബ്രഹാം എന്നിവർ സംസാരിച്ചു.