മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ പുതിയ പോക്‌സോ കോടതി അനുവദിച്ചു. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളും കുന്നത്തുനാട് താലൂക്ക് ഭാഗീകമായും മൂവാറ്റുപുഴ പോക്സോ കോടതിയുടെ പരിധിയിൽ വരും. മൂവാറ്റുപുഴ ജ്യുഡിഷ്യൽ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ കെട്ടിടത്തിലായിരിക്കും കോടതി പ്രവർത്തിക്കുക. കോടതി ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. അടുത്തമാസത്തോടെ കോടതി പ്രവർത്തനമാരംഭിക്കുന്നതിനുള്ള നപടികളാണ് പുരോഗമിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള അതികൃമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വേഗത്തിൽ വാങ്ങി നൽകുന്നതിനും കോടതികൾ ബാലസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പോക്സോ കോടതികൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് നിലവിൽ 11.954 പോക്‌സോ കേസുകളാണുള്ളത്. ഇതിൽ 9457 കേസുകൾ വിചാരണയിലും 2497 കേസുകൾ അന്വോഷണ ഘട്ടത്തിലുമാണ്. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് നേരെയുള്ള ലൈഗീകാതികൃമങ്ങൾ തടയുന്നതിന് വേണ്ടി 2012ൽ കൊണ്ടുവന്ന നിയമമാണ് പോക്‌സോ.