പള്ളുരുത്തി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പളളുരുത്തി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഗ്രോ ബാഗുകൾ വിതരണം ചെയ്തു.പ്രസിഡന്റ് ടി.കെ.വൽസൻ ഉദ്ഘാടനം ചെയ്തു.വെളി ഇക്കോ ഷോപ്പിൽ നടന്ന പരിപാടിയിൽ കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയ മോൻ ചെറിയാൻ, പി.വി.അനിൽ തുടങ്ങിയവർ സംബന്ധിച്ചു. അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി എന്നിവ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയത്.