congress-ezikkera-
ഏഴിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏഴിക്കര പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കെ.എ. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ഇന്ധനവില വർദ്ധനവിനെതിരെയും പ്രവാസികളോടുള്ള സർക്കാർ അവഗണനക്കെതിരെയും ഏഴിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏഴിക്കര പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി കെ.എ. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ. നസീർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ബിനോയ്, കെ.ഡി. വിൻസന്റ്, വി.കെ.സജീവ് തുടങ്ങിയവർ സംസാരിച്ചു.