കുറുപ്പംപടി: ലോക് ഡൗൺ കാലത്തെ വാടക ഇളവുചെയ്ത് നൽകാത്തതിൽ പ്രതിഷേധിച്ച് കുറുപ്പംപടി മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പട്ടിണി സമരം നടത്തും. പഞ്ചായത്തിന്റെ ഉടമസ്ഥതിയിലുളള കെട്ടിടങ്ങളിലെ വ്യാപാരികൾക്ക് വാടക ഇളുചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് അസോ. മുൻപ് പഞ്ചായത്ത് കമ്മിറ്റിയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിന് അനുകൂലമായ നടപടികൾ ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കുറുപ്പംപടി മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങൾ ഇന്ന് അടച്ചിടും.