കുറുപ്പംപടി:കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ക്ഷീരസംഘങ്ങൾ മുഖേന തീറ്റപ്പുൽ വിത്തുകൾ വിതരണം തുടങ്ങിയതായി ക്ഷീരവികസന ഓഫീസർ അറിയിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. സൂപ്പർ നേപ്പിയർ, സി.ഒ.ത്രി. ഇനങ്ങളിൽപ്പെട്ട തീറ്റപ്പുൽവിത്തുകൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്.