പള്ളുരുത്തി: കണ്ണമാലി കൊച്ചറക്കൽ വീട്ടിൽ ജെറീഷ് (29) നെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ കണ്ണമാലി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമാലി അറക്കൽ വീട്ടിൽ സുരേഷ് (40) കിഴക്കേ വീട്ടിൽ സുനി (44) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി പത്തരയോടെ വീട്ടുകാരുടെ മുന്നിലായിരുന്നു സംഭവം.പ്രതികളെ കോടതിയിൽ ഹാജരാക്കി.പരിക്കേറ്റ യുവാവ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.