ptz
പുത്തൻകുരിശ് പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതി പ്രസിഡന്റ് പി.കെ വേലായുധൻ ഉദ്ഘാടനം നിർവഹിക്കുന്നു

പുത്തൻകുരിശ്: പുത്തൻകുരിശ് പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയ്ക്ക് തുടക്കമായി. പ്രസിഡന്റ് പി.കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ടി.കെ പോൾ, സോഫി ഐസക്ക്, അഡ്വ.കെ.പി വിശാഖ്, ലീന മാത്യു, ഓമന ഷണ്മുഖൻ, അബ്ദുൾ ബഷീർ, കെ.കെ അശോക് കുമാർ, ലിസ്സി സ്ളീബ, മേരി പൗലോസ്, കൃഷി ഓഫീസർ കെ.കെ ജോർജ്, സെക്രട്ടറി എൻ.അനിൽ കുമാർ, സി.ഡി.എസ് ചെയർ പേഴ്സൺ വിശാലം ബാബു തുടങ്ങിയവർ സംബന്ധിച്ചു. തരിശായി കിടക്കുന്ന 25 ഹെക്ടറിൽ നെല്ല് കൃഷിയിറക്കും. ഇതോടെ പഞ്ചായത്തിൽ 163 ഏക്കറിൽ കൃഷിയാകും. മുഴുവൻ വീടുകളിലും പച്ചക്കറി കൃഷി വ്യാപകമാക്കും. 75 ഏക്കർ തരിശ് കണ്ടെത്തി വ്യക്തികൾ, സംഘ കൃഷി, കുടുംബശ്രീ വഴിയും പച്ചക്കറി കൃഷി ആരംഭിച്ചു.