muslim-leage-karumalloor
എം.എസ്‌.എഫ് കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ടി.വി.ചലഞ്ച് പദ്ധതിയിൽ വിദ്യാർത്ഥിയുടെ മാതാപിതാക്കൾക് ടെലിവിഷൻ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ. അബ്ദുൽ അസീസ് കൈമാറുന്നു.

പറവൂർ : എം.എസ്‌.എഫ് കളമശേരി നിയോജകമണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ടി.വി ചലഞ്ച് പദ്ധതിയിൽ തടിക്കക്കടവ് സ്വദേശിയായ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് എൽ.ഇ.ഡി ടെലിവിഷൻ നൽകി. മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ അബ്ദുൽ അസീസ് കൈമാറി. എം.എസ്‌.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് അസ്ലാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജാസ്, കെ.എം ജാഫർ, വി.എം അലി, വി.എ മഹമ്മദ് കാസിം, എം.എ. അനൂപ് ഖാൻ, കെ.എച്ച്. ഷഹബാസ്, സൈബുന്നിസ റഷീദ്, അഡ്വ. ഇസ്മായിൽ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.