കൂത്താട്ടുകുളം:തുടർച്ചയായ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ കൂത്താട്ടുകുളത്ത് ആട്ടോ തൊഴിലാളികൾ പ്രതിഷേധിച്ചു. ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഓട്ടോകെട്ടിവലിച്ച് ആണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. സമരം സി.പി.എം ലോക്കൽ സെക്രട്ടറി എം .ആർ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സണ്ണി കുര്യാക്കോസ്, എം.വി.കണ്ണൻ ,സതീഷ് രാജേന്ദ്രൻ, രാജു, തുടങ്ങിയവർ നേതൃത്വം നൽകി.