പറവൂർ : കോട്ടുവള്ളി പഞ്ചായത്ത് മൂന്നാംവാർഡിൽ നടന്ന ബയോഫ്ളോക് മത്സ്യക്കൃഷി വിളവെടുപ്പ് വാർഡ് മെമ്പർ മജുമോൾ ഉദ്ഘാടനം ചെയ്തു. സി.എ. അനൂപ്, സക്കീർ ഹുസൈൻ, വി. ബാബു, ജോയ് മേലേടത്ത് എന്നിവർ പങ്കെടുത്തു. കർഷകരായ തൻസീർ, ബിജു, കൃഷ്ണകുമാർ എന്നിവരാണ് മത്സ്യക്കൃഷിക്ക് നേതൃത്വം നൽകിയത്.