കൊച്ചി : സ്വയംഭരണാവകാശമുള്ള കോളേജുകളിൽ പുതിയ കോഴ്സ് തുടങ്ങാൻ അഫിലിയേഷൻ ഫീസോ സർവകലാശാലാ നിയമത്തിൽ പറയാത്ത വ്യവസ്ഥകളോ ഏർപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. മലപ്പുറം മമ്പാട് എം.ഇ.എസ് കോളേജിൽ പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങാനുള്ള അപേക്ഷ അഫിലിയേഷൻ ഫീസും സർക്കാരിന്റെ അനുമതിയും വേണമെന്നു ചൂണ്ടിക്കാട്ടി കലിക്കറ്റ് സർവകലാശാല നിരസിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് വിധി.
കോളേജിൽ എം.എ (ഇംഗ്ളീഷ്), ബി.എസ് സി (ജിയോളജി) കോഴ്സുകൾ തുടങ്ങാൻ അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്ത് പ്രിൻസിപ്പലാണ് ഹൈക്കോടതിയെ സമീപിച്ചത്.