കോലഞ്ചേരി:പൂത്തൃക്ക പഞ്ചായത്തിൽ ഡെങ്കി പനി നിയന്ത്റണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗൃഹ സമ്പർക്ക പരിപാടി വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത് ഉദ്ഘാടനം ചെയ്തു. നീമ ജിജോ,സാലിബേബി പി.എസ് ലിസി.എസ്.നവാസ്,എൻ.കെ മാധവൻ, കെ.കെ ജയൻ ,പൗലോസ് മാടപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. സതീഷ് കുമാർ,കെ.കെ സജീവ് തുടങ്ങിയവർ ബോധവത്ക്കരണ സന്ദേശം നൽകി.