കോതമംഗലം: സി.പി.ഐയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്. നേതൃത്വത്തിന്റെ തെറ്റായ പ്രവർത്തനം ചൂണ്ടിക്കാട്ടി കോതമംഗലത്ത് ഒരു വിഭാഗം നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നു. സി.പി.ഐ മുൻ ജില്ലാ കൗൺസിൽ അംഗം എ.ബി ശിവന്റെ നേതൃത്വത്തിലാണ് നേതാക്കൾ പാർട്ടി വിടാൻ കച്ചമുറുക്കുന്നത്. നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഇവർ ഉന്നയിച്ചു കഴിഞ്ഞു. മുതിർന്ന അംഗങ്ങൾ വരെ പാർട്ടി വിട്ടേക്കുമെന്നാണ് സൂചന. എന്നാൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി നടപടി നേരിടുന്നവരാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് സി.പി.ഐ ജില്ലാ നേതൃത്വം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ വാർത്താ സമ്മേളവും സി.പി.ഐ വിളിച്ച് ചേർത്തിരുന്നു. വാർത്താസമ്മേളനത്തിൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.ആർ വിനയൻ, ടി.സി.ജോയി, ശാന്തമ്മ പയസ്, കമ്മറ്റി അംഗങ്ങളായ പി.കെ രാജേഷ്, പി.ടി ബെന്നി, ടി.എച്ച് നൗഷാദ്, പി.എ.അനസ്, അഡ്വ: മാർട്ടിൻ സണി തുടങ്ങിയവർ പങ്കെടുത്തിരുന്നു.എ.ഐ..വൈ.എഫ് മുൻ ജില്ലാ പ്രസിഡന്റും ഇടമലയാർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്നു എ.ബി ശിവൻ.

സി പി ഐ കോതമംഗലം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.എ. സിദ്ധിഖ്, മുൻ മണ്ഡലം അസിസ്റ്റന്റ സെക്രട്ടറിയും പിണ്ടിമന പഞ്ചായത്ത് മെമ്പറുമായ സീതി മുഹദ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എൻ.യു.നാസർ, കോതമംഗലം നഗരസഭാ കൗൺസിലർ പ്രിൻസി എൽദോസ്, എ.ഐ.എസ്.എഫ് ജില്ലാ ജോ.സെക്രട്ടറി സി.എസ്.ഇഖ്ബാൽ, നിയോജക മണ്ഡലം സെക്രട്ടറി അരുൺ രാജ്, പ്രസിഡന്റ് അഭിജിത്ത്, തങ്കളം ബ്രാഞ്ച് സെക്രട്ടറി ടി.എസ് റഷീദ്, ടൗൺ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സിൽജു അലി എന്നിവരടങ്ങുന്ന നേതൃനിരയും കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, വടാട്ടുപാറ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ബഹുഭൂരിപക്ഷം കമ്മറ്റികളും പ്രവർത്തകരും തങ്ങൾക്കൊപ്പമാണ്.

എ.ബി ശിവൻ.

2010 ന് ശേഷം പാർട്ടി മെമ്പർഷിപ്പ് പോലും ഇല്ലാത്തയാളാണ് എം.ബി ശിവൻ. മെമ്പറല്ലാത്തയാൾ എങ്ങിനെ രാജിവയ്ക്കും.

ഇ.കെ.ശിവൻ,

ജില്ലാ അസി.സെക്രട്ടറി