മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ 3713 വിദ്യാർത്ഥികളാണ് ഈവർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. സർക്കാർ സ്‌കൂളുകളിൽ 210 ആൺ കുട്ടികളും 122 പെൺകുട്ടികളും അടയ്ക്കം 332 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. എയ്ഡഡ് സ്‌കൂളുകളിൽ 1436 ആൺകുട്ടികളും 1461 പെൺകുട്ടികളും അടയ്ക്കം 2897 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയിട്ടുള്ളത്. അൺഎയ്ഡഡ് സ്കൂളുകളിൽ 288 ആൺകുട്ടികളും 196 പെൺകുട്ടികളും അടയ്ക്കം 484 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. വിദ്യാഭ്യാസ ജില്ലയിൽ 1934 ആൺകുട്ടികളും 1779 പെൺകുട്ടികളും അടയ്ക്കം 3713 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സർക്കാർ സ്കൂൾ പേഴയ്ക്കാപ്പിള്ളി ഗവ.ഹയർസെക്കണ്ടറി സ്‌കൂളാണ്. 96 വിദ്യാർത്ഥികളാണ് സ്കൂളിൽ പരീക്ഷ എഴുതിയത്. ശിവൻകുന്നിലെ ഗവ.ഹയർസെക്കണ്ടറിയിലാണ് കുറവ് വിദ്യാർത്ഥികൾ.ഒമ്പത് പേർ.എയ്ഡഡ് സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് വീട്ടൂർ എബനൈസർ സ്കൂളിലാണ്. 286 വിദ്യാർത്ഥികൾ. അഞ്ച് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ മൂവാറ്റുപുഴ എൻ.എസ്.എസ്.സ്കൂളിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ. അൺഎയ്ഡഡ് സ്കൂളുകളിൽ മൂവാറ്റുപുഴ നിർമ്മല ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. 143 കുട്ടികൾ. 14 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി കൂത്താട്ടുകുളം ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് ഏറ്റവും പിന്നിൽ.