കൊച്ചി: അഞ്ചു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 173 ആയി. ആരോഗ്യപ്രവർത്തകയ്ക്കും രോഗം. നാലു പേർ രോഗമുക്തരായി. വീടുകളിൽ ഇന്നലെ 839 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 959 പേരെ ഒഴിവാക്കി. 13,759 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 13 പേരെക്കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രോഗബാധിതർ

1

ജൂൺ 14 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കിഴക്കമ്പലം സ്വദേശി

2

ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശികളുടെ അടുത്ത ബന്ധുവായ 81 വയസുകാരൻ

3 -4

കാഞ്ഞൂർ സ്വദേശികളായ 53 വയസുകാരനും ഭാര്യയായ 45 വയസുള്ള കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക. 40 പേർ സമ്പർക്ക പട്ടികയിൽ

ജൂൺ 26 ന് റിയാദ് -കരിപ്പൂർ വിമാനത്തിലെത്തിയ 49 വയസുള്ള പായിപ്ര സ്വദേശി രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ

 രോഗമുക്തി

1

ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള കൊല്ലം സ്വദേശി

2

മേയ് 28 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലപ്പുഴ സ്വദേശിനി

3 ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഏഴിക്കര സ്വദേശി

4

ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള ഇടക്കൊച്ചി സ്വദേശിനി

ഐസൊലേഷൻ

ആകെ: 13,759

വീടുകളിൽ: 11,851

കൊവിഡ് കെയർ സെന്റർ: 620

ഹോട്ടലുകൾ: 1070

ആശുപത്രി: 218

മെഡിക്കൽ കോളേജ്: 60

അങ്കമാലി അഡ്‌ലക്‌സ്: 125

പറവൂർ താലൂക്ക് ആശുപത്രി: 02

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01

ഐഎൻ.എസ് സഞ്ജീവനി: 04

സ്വകാര്യ ആശുപത്രി: 26

റിസൽട്ട്

ആകെ: 210

പോസിറ്റീവ് :04

ലഭിക്കാനുള്ളത്: 311

ഇന്നലെ അയച്ചത്: 217


ഡിസ്ചാർജ്

ആകെ: 10

മെഡിക്കൽ കോളേജ്: 03

അഡലക്‌സ് കൺവെൻഷൻ സെന്റർ: 03

സ്വകാര്യ ആശുപത്രി: 04

കൊവിഡ്

ആകെ: 173

മെഡിക്കൽ കോളേജ്: 44

അങ്കമാലി അഡ്‌ലക്‌സ്: 125

ഐ.എൻ.എസ് സഞ്ജീവനി: 03

സ്വകാര്യ ആശുപത്രി :01