കൊച്ചി: തുടർച്ചയായ ഇന്ധന വിലവർദ്ധനവിനെതിരെ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതീകാത്മകമായി ബസിന്റെ ശവമഞ്ചം വഹിച്ചുകൊണ്ട് സമരം നടത്തും. രാവിലെ 10ന് പാലാരിവട്ടം പോസ്റ്റ് ഓഫീസിനുമുമ്പിലാണ് സമരം. കെ.ജെ. മാക്സി എം.എം.എ ഉദ്ഘാടനം ചെയ്യും. കെ.ബി.ടി.എ സംസ്ഥാന ജോ. സെക്രട്ടറി കെ.എ. നജീബ്, സംസ്ഥാന ട്രഷറർ കെ.കെ. സത്യൻ, ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കുറുവത്ത് തുടങ്ങിയവർ നേതൃത്വം നൽകും.