കാലടി: തോട്ടകം മംഗലത്തറ കരയിൽ മറ്റൂക്കാരൻ വീട്ടിൽ സീനക്കും, മകൻ ശ്രീഹരിക്കും പ്രവാസി അസോസിയേഷൻ വീട് നിർമ്മിച്ച് നൽകും. ബഹറിനിൽ പ്രവർത്തിക്കുന്ന പ്രവാസി അസോസിയേഷൻ ഒഫ് അങ്കമാലി -നെടുമ്പാശേരി മുഴുവൻ ചിലവ് വഹിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.വി മാത്തുക്കുട്ടി, സെക്രട്ടറി ജോയ് വർഗീസ്, ചാരിറ്റി വിഭാഗം കൺവീനർ റെയ്സൺ വർഗ്ഗീസ് എന്നിവർ അറിയിച്ചു. വാർഡ് മെമ്പർ സോഫി വർഗീസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും.