കാലടി: പുരോഗമന കലാസാഹിത്യ സംഘം കാലടി യൂണിറ്റ് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരവിജയികൾക്ക് സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് പുരസ്കാരങ്ങൾ നൽകി.

കൃഷ്ണവേണി സേതു (ഒന്നാം സ്ഥാനം), ആഗ്നസ് മരിയ (രണ്ടാ സ്ഥാനം ), വിനു എൽദോസ് (മൂന്നാം സ്ഥാനം)എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ലിപ്സൺ പാലേലി അദ്ധ്യക്ഷനായി. പി.ബി സജീവ്, പി.വി രമേശൻ,,അഡ്വ.കെ.വി വിബിൻ, എം.കെ വിജയൻ, എം.എൻ വിജയകുമാർ എന്നിവർ സംസാരിച്ചു .