കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ ജൈവ വൃക്ഷായ്യൂർവേദ കൃഷി തുടങ്ങി. പ്രസിഡന്റ് കെ.കെ രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി അദ്ധ്യക്ഷയായി. പഞ്ചായത്തംഗം കുരിയൻ കുഴിവേലി, കൃഷി ഓഫീസർ അഞ്ജു പോൾ, അസിസ്റ്റന്റ് കൃഷി ഓഫീസർ എൽദോ എബ്രഹാം, കൃഷി അസിസ്റ്റന്റ് പി. സതീഷ് തുടങ്ങിയവർ സംസാരിച്ചു. നാലാം വാർഡിൽ എട്ട് ഏക്കറോളം സ്ഥലത്ത് തമ്പി തോമസ് നെച്ചുപ്പാടം, ബിനു കൊടിയാരിൽ,ഏലിയാസ് കുഞ്ചത്ത് എന്നിവരാണ് കൃഷിയിറക്കുന്നത്.ഇതിൽ 5 ഏക്കർ തരിശും,3 ഏക്കർ മുൻ വർഷങ്ങളിൽ തികച്ചും ജൈവ രീതിയിൽ കൃഷി ചെയ്തതുമാണ്. പഞ്ചായത്ത് പരിധിയിൽ ഇതു വരെ 115 ഏക്കർ നിലം തരിശ് രഹിതമാക്കി. വരും വർഷം സുഭിക്ഷ കേരളം പദ്ധതിയിൽ പെടുത്തി 75 ഏക്കറോളം നിലം കൂടി തരിശ് രഹിതമാക്കാനുള്ള ശ്രമങ്ങളാണ് പഞ്ചായത്തും കൃഷി ഭവനും ഏറ്റെടുത്തിരിക്കുന്നത്.