കിഴക്കമ്പലം: പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിങ്ങാല യൂണിറ്റും സ്‌നേഹദീപം കുടുംബശ്രീയും ചേർന്ന് പോത്തനാംപറമ്പ് ചായി​റ്റിക്കുളം റോഡ് വൃത്തിയാക്കി. റോഡിന്റെ ഇരു വശങ്ങളിലും പച്ചക്കറിത്തൈകളും ചെടികളും നട്ട് റോഡിനെ ഹരിത വീഥിയാക്കി. കുന്നത്തുനാട് പഞ്ചായത്തംഗം അംബിക സുരേന്ദ്രൻ ശുചീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാലാ സെക്രട്ടി വി.പി മനു, പരിഷത്ത് യൂണി​റ്റ് സെക്രട്ടറി അലി, സ്‌നേഹദീപം കുടുബശ്രക സെക്രട്ടറി സിൽജ സന്തോഷ്, പ്രസിഡന്റ് അമ്മിണി രാജൻ, വായനശാലാ പ്രസിഡന്റ് വിനോദ് കുമാർ എന്നിവർ ​സംസാരിച്ചു.