അങ്കമാലി: തുറവൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ പഠന സഹായ കാമ്പയിനുമായി വിദ്യാർത്ഥികൾക്ക് പഠന സഹായമെത്തിച്ചു . ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന നിർദ്ദന കുടുംബങ്ങളിലെ 31 വിദ്യാർത്ഥികൾക്കായി 22 ടിവികൾ ഗ്രാമപഞ്ചായത്ത് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെയാണ് ഈവിധം സഹായം എത്തിക്കാനായത്.