കൊച്ചി: സനാതൻ സംസ്ഥയുടെ വെബ്‌സൈറ്റിന്റെ മലയാളം പേജ് തെലുങ്കാന ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ പ്രധാന അർച്ചക് സി.എസ്. രംഗരാജൻ ഉദ്ഘാടനം ചെയ്തു. ആത്മീയത്തിലും സാധനയിലും താത്പര്യമുള്ളവർക്ക് വെബ്‌സൈറ്റ് മുഖേന ഹിന്ദി, മറാഠി, ഗുജറാത്തി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും അറിവുകൾ നൽകുന്നുണ്ട്.

അദ്ധ്യാത്മികവിഷയങ്ങൾ ശാസ്ത്രീയമായി വിശദീകരിക്കുകയും ജനങ്ങൾക്ക് ധർമ്മപഠനം നൽകുകയും ചെയ്യുകയാണ് സനാതൻ സംസ്ഥയുടെ പ്രധാനലക്ഷ്യം. വിലാസം : www.Sanatan.org/malayalam.

തമിഴ്‌നാട്ടിലെ ടെമ്പിൾ വർഷിപ്പേഴ്‌സ് സൊസൈറ്റിയുടെ അദ്ധ്യക്ഷൻ ടി.ആർ. രമേശ്, പീപ്പിൾ ഫോർ ധർമ്മയുടെ അദ്ധ്യക്ഷ ശില്പ നായർ, അഡ്വ. കിരൺ ബെട്ടദാപുർ, ഹിന്ദു ജനജാഗൃതി സമിതി രാഷ്ട്രീയ വക്താവ് രമേശ് ശിന്ദേ എന്നിവർ പങ്കെടുത്തു.