അങ്കമാലി: സാങ്കേതിക രംഗത്തെ നൂതന സാദ്ധ്യതകൾ തേടി ഫിസാറ്റിൽ ഒരുക്കുന്ന അഞ്ചാമത് അന്തർദേശീയ സമ്മേളനത്തിന് നാളെ (വ്യാഴം) തുടക്കമാകും. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തുന്ന അന്തർദേശീയ സമ്മേളനത്തിൽ അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നിക്‌സ് ഫോർ ഹൈ പെർഫോമൻസ് അപ്ലിക്കേഷൻ എന്ന വിഷയത്തിൽ 49 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമ്മേളനം നാലിന് സമാപിക്കും.

ഫിസാറ്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ് എൻജിനീയർമാർ പങ്കാളികളാകും. രാവിലെ പത്തിന് നടക്കുന്ന സമ്മേളനം എൻ.ഐ.ടി കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് വിഭാഗം ഡീൻ ഡോ. മധുകുമാർ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി. അനിത അദ്ധ്യക്ഷത വഹിക്കും.

സാങ്കേതികമേഖലയിലെ പ്രമുഖർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും. ഫെബിൻ റഷീദ്, ശ്രീലാൽ ടി.എസ്. തുടങ്ങിയവർ സംസാരിക്കും സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ .ജോർജ് ഐസക്, വൈസ് പ്രിൻസിപ്പൽ ഡോ.സി. ഷീല, ഡീൻ ഡോ. സണ്ണി കുര്യാക്കോസ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ.ജെ.സി. പ്രസാദ്, പ്രൊഫ. അരുൺകുമാർ തുടങ്ങിവർ പങ്കെടുക്കും.