മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. സെർവന്റ്സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഉപജില്ലയിലെ നിർദ്ധനരായ പത്തോളം കുട്ടികൾക്ക് ടിവി സെറ്റുകളും ടാബുകളും നൽകി. പായിപ്ര ഗവ: യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ബെന്നി തോമസിൽ നിന്നും സ്കൂൾ അദ്ധ്യാപകരും, പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരിയും ചേർന്ന് ടിവി ഏറ്റുവാങ്ങി.ബാങ്ക് സെക്രട്ടറി വി.കെ വിജയൻ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരി അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ.എം നൗഫൽ,ടീച്ചർമാരായ സെലീന ,മുഹ്സിന പി.കെ , അനീസ കെ.എം, ഗ്രീഷ്മ വിജയൻ, സഹദിയ കെ. എം എന്നിവർ സംസാരിച്ചു.