പള്ളുരുത്തി: ബീവറേജിൽ ടോക്കണില്ലാതെ മദ്യം കിട്ടില്ല. എന്നാൽ ബാറിൽ ടോക്കൺ വേണ്ട. പക്ഷേ മദ്യം കിട്ടണമെങ്കിൽ പണം കൂടുതൽ നൽകണം. പശ്ചിമകൊച്ചിയിലെ ബാറുകളിലാണ് വിചിത്ര നിയമം. ഇതോടെ സ്മാർട്ട് ഫോണില്ലാത്ത മദ്യപൻമാർ ആകെ വെട്ടിലായിരിക്കുകയാണ്. രാവിലെ മുതൽ ബീവറേജിന് മുന്നിൽ ഇക്കൂട്ടരുടെ നീണ്ട കാത്തിരിപ്പാണ്. ആരെങ്കിലും കനിഞ്ഞാൽ മാത്രം മദ്യം വാങ്ങി മടങ്ങും.

അതേസമയം, കുറഞ്ഞ തുകയ്ക്കുള്ള മദ്യം വാങ്ങുന്ന ഇവരിൽ നിന്നും കൂടുതൽ പണം ഈടാക്കുന്നവരുമുണ്ട്. 50 രൂപ മുതലാണ് ഈടാക്കുന്നത്. ബാറിലെ വില കൂടിയ മദ്യം വാങ്ങാൻ കഴിയാത്തവർ കൂടുതൽ തുക നൽകേണ്ട ഗതികേടിലാണ്. ആപ്പില്ലാത്തവർക്കും ബീവറേജിൽ നിന്നും മദ്യം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യം ഉയർത്തി പലപ്പോഴും മദ്യം വാങ്ങാൻ എത്തുന്നവരും ജീവനക്കാരും തമ്മിൽ വാക്ക് പോരും പതിവാണ്.

'