മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഒരു കുട്ടി ഉപരി പഠനത്തിന് യോഗ്യത നേടാൻ കഴിയാത്തത് മൂലം നൂറുമേനി വിജയം നഷ്ടമായി. പരീക്ഷ എഴുതിയ 108 കുട്ടികളിൽ 107 പേർ മികച്ച രീതിയിൽ വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടി. 15 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. 13 കുട്ടികൾ 9 എപ്ലസും നേടി. കുട്ടികളെ സ്കൂൾ മാനേജുമെന്റ് അഭിനന്ദിച്ചു. സ്കൂൾ ഹെഡിമിസ്ട്രസ് വി.എസ്. ധന്യയേയും അദ്ധ്യാപരേയും മറ്റ് ജീവനക്കാരേയും സ്കൂൾ മാനേജർ വി.കെ. നാരായണൻ, മൂവാറ്റുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ. കെ. അനിൽകുമാർ എന്നിവർ അഭിനന്ദിച്ചു.