കോലഞ്ചേരി: കൊവിഡിൽ തൊഴിൽ നഷ്ടമായതും അസംഘടിത തൊഴിലാളി ക്ഷേമ നിധിയിൽ അംഗമായതും, എന്നാൽ മാസവരി അടയ്ക്കാതെ അംഗത്വം നഷ്ടപ്പെട്ടവർക്കുൾപ്പടെ 1000 രൂപ ധന സഹായം നൽകുന്നു. നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ http://boardswelfareassistance.lc.kerala.gov.in എന്ന ലിങ്ക് വഴിയോ, അക്ഷയ സെന്ററുമായി ബന്ധപ്പെട്ടോ അപേക്ഷ നൽകണം.