കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി അശമന്നൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും സൗജന്യമായി മാസ്ക് വിതരണ ചെയ്തു. അശമന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി. വർഗീസ്, പ്രീത സുകു എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം, മെഡിക്കൽ ഓഫീസർ ഡോ. ബിജു വർഗീസ് ഹെൽത്ത് ഇൻസ്‌പെക്ടർ വി.എം. സലീം, അരുൺ, എം.എം. ഷൗക്കത്തലി എന്നിവർ പങ്കെടുത്തു.