കുറുപ്പംപടി: എ.എം.റോഡ് കുറുപ്പംപടി തീയറ്റർ പടിക്ക് സമീപം നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി ട്രാൻസ്ഫോർമർ ഇടിച്ചു തകർത്തു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ 3.30 നാണ് അപകടം. ടൈൽ കയറ്റി വരികയായിരുന്ന ലോറി പമ്പിന് സമീപമുള്ള ട്രാൻസ്ഫോർമറിലാണ് ഇടിച്ചത്. ലോറിയിൽ കുടുങ്ങിയ വൈക്കം സ്വദേശി ടി. എസ്. ബിബിലാലിനെ രക്ഷപ്പെടുത്തി. പരിക്കുകൾ ഇല്ല. ഉറങ്ങിയതാണ് അപകടത്തിന് കാരണം. അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ട്രാൻസ്ഫോർമറിൽ ലോറി ഇടിച്ചതോടെ വൈദ്യുതി ലൈൻ പൊട്ടി ലോറിയിൽ കുടുങ്ങിയിരുന്നു.