കിഴക്കമ്പലം: ഇരട്ടകളുടെ വിജയത്തിന് ഇരട്ടി മധുരം. പട്ടിമറ്റം മാർ കൂറിലോസ് എച്ച്.എസ്.എസിലെ ഇരട്ടകളായ അനഘയും അനുഗ്രഹയും, ഞാറള്ളൂർ ബേത്‌ലഹേം ദയറാ ഹൈസ്‌കൂളിലെ ഇരട്ടകളായ അർച്ചനയും ,ആരാധനയുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ഇരട്ടകൾ. അമ്പുനാട് തെക്കേ മാന്തുരുത്ത് ടി.എ.അനിരുദ്ധന്റെയും, ലതിയുടെയും മക്കളാണ് അനഘയും, അനുഗ്രഹയും. ചെറുപ്പം മുതലേ ഒരേ ക്ലാസിൽ പഠിച്ച ഇരുവർക്കും ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നാണ് ലക്ഷ്യം.കൂലിപ്പണിക്കാരായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ഉന്നത വിദ്യാഭ്യാസം നേടണമെന്നും ഇവർ ആഗ്രഹിക്കുന്നു.
വലമ്പൂർ ഉറുമ്പനാനിക്കൽ സജിയുടെയും, മഞ്ജുവിന്റെയും മക്കളാണ്. അർച്ചനയും ,ആരാധനയും. ഒരേ ക്ളാസിൽ പഠിച്ച് വളർന്നു. പ്ലസ് ടു വിന് ബയോ മാത്ത്സ് എടുത്ത് ഉന്നത വിദ്യാഭ്യാസം നേടുകയാണ് ഇരുവരുടെയും ലക്ഷ്യം.