കോതമംഗലം: എസ്.എസ്.എൽ.സി പരീക്ഷയിൽ കോതമംഗലത്തെ മുഴുവൻ സ്കൂളുകളിലും മികച്ച വിജയം. താലൂക്കിലെ 25 സ്കൂളുകളിലായി 2318 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത് ഇതിൽ 2307 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടിയപ്പോൾ 11 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടിയില്ല. ആദിവാസി മേഖലയിലും ഇക്കുറി മികച്ച വിജയമാണ് നേടാനായത്. മാമലക്കണ്ടത്ത് നൂറ് ശതമാനം വിജയമാണ് ഇക്കുറി നേടിയത്. ആദിവാസി മേഘലയായ കുട്ടമ്പുഴ പഞ്ചായത്തിൽ 4 ഹൈസ്കൂളുകളിൽ 3 സ്കൂളിലെ മുഴുവൻ കുട്ടികളും പാസായപ്പോൾ പിണവൂർ കുടിയിലെ 4 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹരായില്ല. മികച്ച വിജയം നേടാനായത് അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്നും ഇതിനായി പരിശ്രമിച്ച മുഴുവൻ പേരേയും ആന്റണി ജോൺ എം.എൽ.എ അഭിനന്ദിച്ചു.