ആലുവ: ക്ളാസ് വൺ സ്പെഷ്യൽ ഗ്രേഡ് സ്ഥാപനമായ കീഴ്മാട് സർവീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ ഇന്ന് അശോകപുരം കൊച്ചിൻബാങ്ക് കവലയിൽ പൊന്നംകുളത്ത് ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുമെന്ന് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള അറിയിച്ചു.

72 വർഷത്തെ സേവന പാരമ്പര്യമുള്ള ബാങ്ക് ചുണങ്ങംവേലി, തോട്ടുമുഖം ബ്രാഞ്ചുകൾക്ക് ശേഷമാണ് അശോകപുരത്ത് പുതിയ ശാഖ തുടങ്ങുന്നത്. രാവിലെ പത്തിന് അൻവർ സാദത്ത് എം.എൽ.എ ശാഖ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള ആദ്യ നിക്ഷേപം സ്വീകരിക്കും. ബോർഡ് മെമ്പർമാരായ പി.എ. മുജീബ്, ഇ.എം. ഇസ്മയിൽ, സി.എസ്. അജിതൻ, സത്താർ മേപ്പറമ്പത്ത്, കെ.കെ. അജിത്ത് കുമാർ, എൻ.ജെ. പൗലോസ്, കെ.എൻ. ധർമ്മജൻ, യു.കെ. ബീവി, സോഫിയ അവറാച്ചൻ, ലില്ലി ജോയി, സെക്രട്ടറി എ.ഐ. സുബൈദ എന്നിവർ സംസാരിക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ഉദ്ഘാടനം നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.