kaniv
കനിവ് പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ ഏരിയാ കമ്മി​റ്റിയുടെ സൗജന്യ ഫിസിയോ തെറാപ്പി കേന്ദ്രം പുത്തൻകുരിശിൽ കനിവ് ജില്ലാ പ്രസിഡന്റ് അഡ്വ. സി എൻ മോഹനൻ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: കനിവ് പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ ഏരിയാ കമ്മി​റ്റിയുടെ സൗജന്യ ഫിസിയോ തെറാപ്പി കേന്ദ്രം പുത്തൻകുരിശിൽ തുടങ്ങി. കനിവ് ജില്ലാ പ്രസിഡന്റ് അഡ്വ. സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അഡ്വ. കെ.എസ് അരുൺകുമാർ അദ്ധ്യക്ഷനായി. കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി സി.ബി ദേവദർശനൻ, സി.പി.എം ഏരിയാ സെക്രട്ടറി സി.കെ വർഗീസ്, കനിവ് ജില്ലാ സെക്രട്ടറി എം.പി ഉദയൻ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ, കുന്നത്തുനാട് സഹകരണ സംഘം പ്രസിഡന്റ് നിസാർ ഇബ്രാഹിം ,കനിവ് ഏരിയാ സെക്രട്ടറി സി.പി ഗോപാലകൃഷ്ണൻ ,എം എം തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. വടവുകോട് ഫാർമേഴ്‌സ് ബാങ്ക് പുത്തൻകുരിശ് മന്ദിരത്തിലാണ് ഫിസിയോ തെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്. ചികിത്സ ആവശ്യമുള്ളവർ 9446506990, 9020409090 എന്നി നമ്പറുകളിൽ ബന്ധപ്പെടണം.